
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ മുട്ടേൽ കുട്ടംപേരൂർ 4965-ാം നമ്പർ ശാഖാ യോഗത്തിൽ വിശേഷാൽ പൊതുയോഗവും എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മൊമന്റോ വിതരണവും നടന്നു. ശാഖാ ഓഡിറ്റോറിയത്തിൽ ശാഖായോഗം പ്രസിഡന്റ് കെ.വിക്രമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എ. കേശവൻ പഠനോപകരണ വിതരണം നിർവഹിച്ചു. സെക്രട്ടറി ഡി. ശശീന്ദ്രൻ സ്വാഗതവും ടി.എ കേശവൻ നന്ദിയും പറഞ്ഞു.