
ഹരിപ്പാട്: ബാലസംഘം കരുവാറ്റ സൗത്ത് മേഖല സമ്മേളനം ഏരിയ കൺവീനർ സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. അഭിഷേക് പ്രസിഡന്റായും ആർ. അനശ്വര സെക്രട്ടറിയായും പി.ഗോപാലൻ കൺവീനറായും എം.സുജാത കോ ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. മേഖല രക്ഷാധികാരി രാജു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു, ഏരിയ കൺവീനർ നിതിൻ ഓടമ്പള്ളി, കെ. ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.