ഹരിപ്പാട്: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കരുവാറ്റ ലോക്കൽ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ കൗൺസിൽ അംഗം ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.ഷൈലേഷ് കുമാർ അധ്യക്ഷത വഹിച്ചു. പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം. സോമൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി.ജയപ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി ജി.ഹരികുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ എന്നിവർ സംസാരിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നാടൻപാട്ട് കലാകാരൻ കരുവാറ്റ സുധീറും സംഘവും കലാപരിപാടികൾ അവതരിപ്പിച്ചു. 21 മുതൽ 24 വരെ ഹരിപ്പാട് വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.