ചേർത്തല: കേരള കർഷക സംഘം വയലാർ വെസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.പി. ഷിബു ഉദ്ഘാടനം ചെയ്തു. സി.കെ. അശോകൻ അദ്ധ്യക്ഷനായി.വയലാർ പഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി, എം.ജി.നായർ, ടി.എം.ഷെരീഫ്, എസ്.വി.ബാബു, പി.കെ.സജിമോൻ,എസ്.ഷൈൻ, പി.വി.ശശി, പി.ജി.സതീശൻ, കെ.പി പ്രസാദ് എന്നിവർ സംസാരിച്ചു. മികച്ച കർഷകർ, കർഷക തൊഴിലാളികൾ, എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥിനി പ്രതിഭ എന്നിവരെ സമ്മേളത്തിൽ ആദരിച്ചു. ഭാരവാഹികളായി സി.കെ. അശോകൻ (പ്രസിഡന്റ്), കെ.പി.പ്രസാദ് (സെക്രട്ടറി), ഗീത വിശ്വംഭരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.