nen

ഹരിപ്പാട്: എസ്.എൻ. ഡി.പി യോഗം 1992-ാം നമ്പർ മുട്ടം ശാഖയിൽ എസ്. എസ്. എൽ. സി, പ്ലസ്ടു, വി.എച്ച്. എസ്. ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡ് മൊമെന്റോയും, കുട്ടികൾക്ക് പഠനോപകാരണവും വിതരണവും നടന്നു. ചടങ്ങ് ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലി കുമാർ ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രഡിഡന്റ് എ.എം.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എം.കെ ശ്രീനിവാസൻ പ്രതിഭകളെ ആദരിച്ചു. യോഗം കൗൺസിലർ പി.എൻ അനിൽ കുമാർ പഠനോപകാരങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ടി.അജയകുമാർ സ്വഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ സദാശിവൻ നന്ദിയും പറഞ്ഞു.