ചേർത്തല: വളവനാട് പുത്തൻകാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭി​ക്കും. രാത്രി 7.15 ന് ജി. പ്രകാശൻ, അയാലാറ്റുചിറ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. ഒന്നാം ദിവസം വരാഹാവതാരം പാരായണം, രണ്ടാം ദിവസം വൈകിട്ട് മൂന്നി​ന് വാമനാവതാരം, പിതൃപൂജ, 7 ന് പ്രഭാഷണം, മൂന്നാം ദിവസം ശ്രീകൃഷ്ണവതാരം, നാലാം ദിവസം വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന, അഞ്ചാം ദിവസം 6 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, ആറാം ദിവസം കുചേല സദ്ഗതി, ഏഴാം ദിവസം മഹാഗണപതി ഹോമം.