ആലപ്പുഴ: റേഡിയോ നെയ്തലിന്റെ അഞ്ചാം വാർഷിക ആഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, വാർഡ് കൗൺസിലർ അഡ്വ.റീഗോ രാജു, എ.എ. ഷുക്കൂർ, എ.എൽ പുരം ശിവകുമാർ, അഡ്വ. എ.എ. റസാഖ്, ഹാരിസ് രാജ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബി.എസ്. ഔസേപ്പച്ചൻ, വി. കൺസോൾ, ജോയി സെബാസ്റ്റ്യൻ, ഡോ. ആർ.വി. രാം ലാൽ, ഡോ. റൂബി ജോൺ, ഡോ. അബ്ദുൾ സലാം, ജോയി സാക്‌സ്, കെ. മോഹൻദാസ്, ഫിറോസ് അഹമ്മദ്, ജോസി ആലപ്പുഴ എന്നിവരെ ആദരിച്ചു. റേഡിയോ നെയ്തൽ ഡയറക്ർ ഫാ. സേവ്യർ കുടിയാംശേരി സ്വാഗതവും തോമസ് ജോസഫ് നന്ദിയും പറഞ്ഞു