sarada-vilasam
കുളഞ്ഞിക്കാരാഴ്മ 1479-ാം നമ്പർ ശാരദവിലാസം വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം

മാന്നാർ: കുളഞ്ഞിക്കാരാഴ്മ 1479--ാം നമ്പർ ശാരദാവിലാസം വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം 3711-ാം നമ്പർ ശാഖ പ്രസിഡന്റ്‌ എം. ഉത്തമൻ, ശാഖയോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ എന്നിവർ നിർവഹിച്ചു. വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ് അദ്ധ്യക്ഷത വഹി​ച്ചു. കുമാരനാശാൻ സ്മാരക കുടുംബയോഗം കൺവീനർ വിവേകാനന്ദൻ, താഴവന ടി.കെ. ലക്ഷ്മണൻ തന്ത്രി സ്മാരക കുടുംബയോഗം കൺവീനർ അശ്വതി വേണുഗോപാൽ, ആർ.ശങ്കർ സ്മാരക കുടുംബയോഗം കൺവീനർ സജിതാദാസ്, വയൽവാരം കുടുംബയോഗം കൺവീനർ ഗംഗാധരൻ മരോട്ടിമൂട്ടിൽ, അനശ്വരീയം കുമാരിസംഘം സെക്രട്ടറി ആര്യശ്രീ എന്നിവർ സംസാരി​ച്ചു. വനിതാസംഘം സെക്രട്ടറി ലതാ ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുധാ വിവേക് നന്ദിയും പറഞ്ഞു.