apsra

ചാരുംമൂട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അമരത്തേക്ക് രാജു അപ്സര എത്തിയത് ചാരുംമൂടിന് അഭിമാനമായി​. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റായ കാലം മുതൽ വ്യാപാരി​കളുടെ വി​ഷയങ്ങളി​ൽ നി​രന്തരം നടത്തി​യ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടി​യായി​ രാജു അപ്സരയുടെ സ്ഥാന ലബ്ദ്ധി​.

കായംകുളം സ്വദേശിയായ രാജു വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. കായംകുളം എം.എസ്.എം കോളേജിലെ പഠന കാലത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്വർണവ്യാപാര രംഗത്ത് സജീവമായി. ചാരുംമൂട്ടിൽ അപ്സര ജൂവലേഴ്സ് തുറന്ന് സ്വന്തമായി വ്യാപാരം ആരംഭിച്ചു. പിന്നീട് താമസവും ഇവിടേക്ക് മാറ്റി.1987 ൽ സമി​തി​ ചാരുംമൂട് യൂണിറ്റ് പ്രസിഡന്റായിട്ടായിരുന്നു വ്യാപാരികളുടെ സംഘടനാ പ്രവർത്തനത്തിൽ സജീവമായത്. കാൽ നൂറ്റാണ്ടിലധികമായി രാജു ചാരുംമൂട് യൂണിറ്റിന്റെ നെടുംതൂണായി പ്രവർത്തിക്കുകയാണ്. യൂണിറ്റിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ സമീപ സ്ഥലങ്ങളിലും ജുവലറി തുറന്ന് വ്യാപാരം വിപുലമാക്കി.

ഏകോപന സമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും പ്രവർത്തന മികവ് തെളിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായി തി​രഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റായിരുന്ന ടി. നസറുദ്ദീനൊപ്പംപ്രവർത്തന മേഖലയി​ൽ സജീവമായി. പ്രളയകാലത്ത് വ്യാപാരികളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. കൊവിഡ് കാലത്ത് സ്ഥിരമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് സർക്കാരിനെ ബോദ്ധ്യപ്പെടുത്താനും ശക്തമായ നിലപാടുകൾ സ്വീകരിക്കാനും കഴിഞ്ഞു. ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്‌ഡൽ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ ജി.എസ്.ടി വിഷയങ്ങൾ കേന്ദ്ര ഭരണാധികാരികളെ ബോധിപ്പിക്കാനും രാജുവി​ന്റെ നേതൃത്വത്തി​ൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തി​. രാജുവിന്റെ സംഘടന പ്രവർത്തന മികവിൽ പ്രസിഡന്റായിരുന്ന

ടി.നസറുദ്ദീനും മതിപ്പ് ഏറെയായിരുന്നു.