ചാരുംമൂട്: ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) അജ്ഞാത വാഹനമിടിച്ച് മരിച്ചു. ഇന്നലെ വൈകിട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരിൽ ക്ഷേത്രത്തിനു സമീപത്തുകൂടി നടന്നു പോകുന്നതിനിടെ അമിത വേഗത്തിൽ വന്ന ടെമ്പോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവൻകുട്ടിയെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. ഭാര്യ: ജാനകി. മക്കൾ: ഷാജി, ഷാനിത, ഷിബു.