മാരാരിക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെട്ടി ഓട്ടോ ഡ്രൈവർ കലവൂർ കണ്ണന്തറ വെളി കാർത്തികേയൻ (56) മരിച്ചു. കഴിഞ്ഞ 24 ന് രാത്രി ദേശീയപാതയിൽ ആലുവയ്ക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കാൻ നിൽക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കാർത്തികേയനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കലവൂർ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്. ഭാര്യ: ഷീജ. മക്കൾ: കിരൺ,അഞ്ജു. മരുമക്കൾ:വീണ,അനൂപ്.