v-muraleedharan

ന്യൂഡൽഹി: സ്വന്തം പാർട്ടിയുടെ ഓഫീസ് സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിലൂടെ ജനങ്ങൾക്ക് ബോദ്ധ്യമായി.

പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ല. സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയോ ഉത്തരവാദികളെ കണ്ടെത്തുകയോ തന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന അതിക്രമം പോലും തടയാനാകാത്തവരുടെ ഭരണം എന്ത് സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി ഡൽഹിയിൽ ചോദിച്ചു.

ഭരണമെന്നാൽ പ്രസ്താവനയിറക്കലും നാട്ടിൽ നിറയെ ബോർഡ് വയ്ക്കലുമല്ല, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തലാണ്. അതിൽ സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണ പരാജയമാണ്. ഇ.പി. ജയരാജന് തന്റേടമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താൻ കഴിവില്ലെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തട്ടെയെന്നും മുരളീധരൻ പറഞ്ഞു.

 ബോം​ബാ​ക്ര​മ​ണ​ത്തിൽ പ്ര​തി​ഷേ​ധി​ക്ക​ണം​:​ ​കോ​ടി​യേ​രി

എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​ ​ജ​ന​ത്തെ​ ​അ​ണി​നി​ര​ത്തി​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​സ്ഥാ​ന​ത്തെ​ ​ക​ലാ​പ​ഭൂ​മി​യാ​ക്കി​ ​ക്ര​മ​സ​മാ​ധാ​ന​നി​ല​ ​ത​ക​ർ​ന്നു​വെ​ന്ന​ ​മു​റ​വി​ളി​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​അ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ് ​എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മ​ണം.​ ​സം​സ്ഥാ​ന​ത്തെ​ ​യു.​ഡി.​എ​ഫ് ​-​ ​ബി.​ജെ.​പി​ ​കൂ​ട്ടു​കെ​ട്ട് ​ന​ട​ത്തു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തി​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ചെ​റു​ക്കാ​നാ​ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​ക്ര​മി​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ത​യ്യാ​റാ​ക്കു​ക​യും​ ​അ​വ​ർ​ക്ക് ​ഒ​ത്താ​ശ​ ​ചെ​യ്യു​ക​യും​ ​പൂ​മാ​ല​യി​ട്ട് ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്ത​വ​ർ​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​കും.​ ​എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മി​ച്ച് ​പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​നു​ള്ള​ ​യു.​ഡി.​എ​ഫ് ​ത​ന്ത്ര​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​യെ​ ​സ്‌​നേ​ഹി​ക്കു​ന്ന​വ​ർ​ ​കു​ടു​ങ്ങി​പ്പോ​ക​രു​തെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.

 ബോം​ബും​ ​നു​ണ​ബോം​ബും കൊ​ണ്ട് ​ത​ക​ർ​ക്കാ​നാ​കി​ല്ല​:​ എം.​എ.​ ​ബേ​ബി

ബോം​ബും​ ​നു​ണ​ബോം​ബും​ ​കൊ​ണ്ട് ​പു​രോ​ഗ​മ​ന​ ​പ്ര​സ്ഥാ​ന​ത്തെ​ ​ത​ക​ർ​ക്കാ​നാ​കി​ല്ലെ​ന്ന് ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എം.​എ​ ​ബേ​ബി​ ​പ​റ​ഞ്ഞു.​ ​എ​സ്.​എ​ഫ്‌.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പോ​രാ​ളി​ക​ളു​ടെ​ ​സം​ഗ​മം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

അ​പ്ര​ഖ്യാ​പി​ത​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ​രാ​ജ്യം​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​ജ​നാ​ധി​പ​ത്യ​വും​ ​പൗ​ര​സ്വാ​ത​ന്ത്ര്യ​വും​ ​സം​ര​ക്ഷി​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ ​ഏ​ക​ ​തു​രു​ത്താ​ണ് ​കേ​ര​ളം.​ ​ആ​ ​കേ​ര​ള​ത്തി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നെ​ ​ക​ട​ന്നാ​ക്ര​മി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സും​ ​ആ​ർ.​എ​സ്.​എ​സും​ ​എ​സ്.​ഡി.​പി.​ഐ​യും​ ​എ​ല്ലാം​ ​ഒ​ത്തു​ചേ​രു​ന്നു.

എ​സ്.​എ​ഫ്‌.​ഐ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജോ​ബി​ൻ​ ​ജോ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സെ​ക്ര​ട്ട​റി​ ​ഗോ​കു​ൽ​ ​ഗോ​പി​നാ​ഥ്,​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​യൂ​ണി​യ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ന​സീം,​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​അ​നൂ​പ്,​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ഷി​ജു​ഖാ​ൻ,​ ​എ​സ്.​കെ​ ​ശി​ൽ​പ,​ ​അ​വ്യ​ ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

 കോ​ൺ​ഗ്ര​സി​ന്റെ​ ​ബോം​ബ്‌ പ്ര​യോ​ഗം​ ​പു​തി​യ​ത​ല്ല​:​ ​ഇ.​പി​ ​ജ​യ​രാ​ജൻ

കോ​ൺ​ഗ്ര​സി​ന്റെ​ ​ബോം​ബ്‌​ ​പ്ര​യോ​ഗം​ ​പു​തി​യ​ത​ല്ലെ​ന്നും​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​ബോം​ബ്‌​ ​നി​ർ​മ്മി​ച്ച​ ​പാ​ര​മ്പ​ര്യ​മാ​ണ്‌​ ​അ​വ​ർ​ക്കു​ള്ള​തെ​ന്നും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​യു​ണ്ടാ​യ​ ​ആ​ക്ര​മ​ണം​ ​ഞ​ങ്ങ​ള​ല്ല​ ​ചെ​യ്‌​ത​തെ​ന്ന് ​കോ​ൺ​ഗ്ര​സ്‌​ ​നേ​താ​ക്ക​ൾ​ ​പ​റ​യു​മ്പോ​ഴും​ ​അ​തി​നെ​ ​അ​പ​ല​പി​ക്കാ​ൻ​ ​അ​വ​ർ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്‌​ ​കെ.​സു​ധാ​ക​ര​ൻ​ ​ആ​ക്ര​മ​ണ​ത്തെ​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്‌​ ​ചെ​യ്‌​ത​ത്‌.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​യു​ണ്ടാ​യ​ ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച്‌​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​ക​ട​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

എ.​കെ.​ജി​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​ഓ​ഫീ​സും​ ​ല​ക്ഷ​ക്ക​ണ​ക്കാ​യ​ ​ജ​ന​ങ്ങ​ളു​ടെ​ ​ഹൃ​ദ​യ​വി​കാ​ര​മാ​ണ്.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​യു​ള​ള​ ​ആ​ക്ര​മ​ണം​ ​വൈ​കാ​രി​ക​മാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന്‌​ ​കാ​ര​ണ​മാ​കാം.​ ​എ​ന്നാ​ൽ,​ ​ആ​ത്മ​സം​യ​മ​നം​ ​പാ​ലി​ച്ച്‌​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കാ​നാ​ണ്‌​ ​സി.​പി.​എം​ ​ആ​ഹ്വാ​നം​ ​ചെ​യ്‌​ത​ത്.

കൊ​ല​യാ​ളി​ക​ളെ​യും​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യും​ ​ഉ​പ​യോ​ഗി​ച്ച്‌​ ​സം​സ്ഥാ​ന​ത്ത്‌​ ​ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ്‌​ ​കോ​ൺ​ഗ്ര​സ്‌​ ​ശ്ര​മം.​ ​കോ​ൺ​ഗ്ര​സ്‌​ ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ളാ​ണ്‌​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്‌.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​നാ​വൂ​ർ​ ​നാ​ഗ​പ്പ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.

 കെ​ട്ടി​ടം​ ​ത​ക​ർ​ന്ന​ ​പോ​ലെ തോ​ന്നി​:​ ​പി.​കെ.​ ​ശ്രീ​മ​തി

​വ​ൻ​ ​ശ​ബ്ദ​ത്തി​ന് ​പി​ന്നാ​ലെ​ ​കെ​ട്ടി​ടം​ ​ത​ക​രു​ന്ന​തു​പോ​ലെ​യാ​ണ് ​തോ​ന്നി​യ​തെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​കെ.​ ​ശ്രീ​മ​തി​ ​പ​റ​ഞ്ഞു.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ബോം​ബാ​ക്ര​മ​ണ​ ​സ​മ​യ​ത്ത് ​ശ്രീ​മ​തി​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലു​ണ്ടാ​യി​രു​ന്നു.​ ​'​ഞാ​ൻ​ ​ടി.​വി​യി​ൽ​ ​വാ​ർ​ത്ത​ ​കാ​ണു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യാ​ണ് ​ഭീ​ക​ര​മാ​യ​ ​ശ​ബ്ദം​ ​കേ​ട്ട​ത്.​ ​എ​ല്ലാ​വ​രും​ ​ന​ടു​ങ്ങി.​ ​പു​ക​ ​ഉ​യ​രു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പു​റ​ത്തു​വ​ച്ചു​ ​ത​ന്നെ​ ​പൊ​ട്ടി​ത്തെ​റി​ച്ച​ത് ​കൊ​ണ്ടാ​ണ് ​അ​ക്ര​മി​യു​ടെ​ ​ല​ക്ഷ്യം​ ​പാ​ളി​യ​ത്"​-​ ​ശ്രീ​മ​തി​ ​വി​ശ​ദ​മാ​ക്കി.