p

ന്യൂഡൽഹി : എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്റെ ദക്ഷിണേന്ത്യൻ പര്യടനത്തിന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ചുക്കാൻ പിടിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ചാണ് മുരളീധരൻ പ്രചാരണത്തിൽ പങ്കെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ പ്രചാരണത്തിനായി ഇരുവരും ഇന്ന് ചെന്നൈയിലെത്തും. ഇന്നും നാളെയുമായി തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ജനപ്രതിനിധികളെ കണ്ട് വോട്ടഭ്യർത്ഥിക്കും.