
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാദം കേൾക്കുന്നത് വാരണാസി ജില്ലാ കോടതി ജൂലായ് 12 ലേക്ക് മാറ്റി. മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ അഭയ് നാഥ് യാദവ് കോടതിയിൽ അവതരിപ്പിക്കാനുള്ള 51 വാദങ്ങളിൽ 47 എണ്ണം അവതരിപ്പിച്ചു. വാദം കേൾക്കുന്ന തിയ്യതി എല്ലാവരുടെയും സൗകര്യമനുസരിച്ച് തീരുമാനിക്കുകയായിരുന്നുവെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ജെയിൻ പറഞ്ഞു.
അഭിഭാഷകരും വ്യവഹാരങ്ങളുമായി ബന്ധമുള്ളവരും അടക്കം 40 പേരുടെ പട്ടിക നേരത്തെ പൊലീസിന് കൈമാറിയിരുന്നു. കോടതി മുറിയിലേക്ക് ഇവർക്ക് മാത്രമായിരുന്നു പ്രവേശനം.