navy

ന്യൂഡൽഹി: അഗ്നിവീറിന്റെ നാവികസേനയുടെ ആദ്യബാച്ചിൽ 20 ശതമാനം വരെ വനിതകളായിരിക്കുമെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. നാവികസേനയുടെ ജൂലായ് ഒന്നിന് ആരംഭിച്ച അഗ്നിവീർ റിക്രൂട്ട്മെന്റിൽ 10,000 ലധികം വനിതകൾ അപേക്ഷിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ് ഇന്നലെ അവസാനിച്ചു.

ഓർഡിനൻസ്, ഇലക്ട്രിക്കൽ ആൻഡ് നേവൽ എയർ മെക്കാനിക്സ്‌, കമ്യൂണിക്കേഷൻസ് (ഒ പി എസ് ), കമ്യൂണിക്കേഷൻ (ഇലക്ട്രോണിക് വാർഫെയർ), ഗണ്ണറി വെപ്പൺസ് ആൻഡ് സെൻസേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് വനിതകൾക്ക് അവസരം ലഭിക്കുക.