ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന് ശേഷമുള്ള കരുതൽ ഡോസ് കുത്തിവയ്പിനുള്ള ഇടവേള ആറു മാസമായി കുറച്ചു. നേരത്തെ ഇത് ഒൻപതു മാസമായിരുന്നു. ആഴ്ചക്കണക്ക് പ്രകാരം ഇത് 39ൽ നിന്ന് 26 ആയാണ് ക്കുറച്ചത്.
18-59 പ്രായക്കാർ സ്വകാര്യ ആശുപത്രികളിലും 60വയസിന് മുകളിലുള്ളവരും മുന്നണിപ്പോരാളികളും സർക്കാർ ആശുപത്രികളിലുമാണ് കരുതൽ ഡോസ് എടുക്കേണ്ടത്.
പ്രതിരോധത്തിനുള്ള നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ (എൻ.ടി.എ.ജി.ഐ) തീരുമാനം അടിയന്തരമായി നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തെഴുതി.
ആഗോളതലത്തിൽ ഇടവേള കുറച്ചതും ഇന്ത്യയിൽ വീണ്ടും കൊവിഡ് വ്യാപനം കൂടിയതും കണക്കിലെടുത്താണ് തീരുമാനം.