
ന്യൂഡൽഹി: രാജിവച്ച മന്ത്രിമാരായ മുക്‌താർ അബ്ബാസ് നഖ്‌വി, ആർ.സി.പി സിംഗ് എന്നിവർ വഹിച്ച വകുപ്പുകളുടെ ചുമതല സ്‌മൃതി ഇറാനിക്കും ജ്യോതിരാദിത്യസിന്ധ്യയ്‌ക്കും നൽകി. നഖ്‌വി വഹിച്ച ന്യൂനപക്ഷകാര്യ വകുപ്പിന്റെ അധിക ചുമതല സ്‌മൃതി ഇറാനിക്കാണ്. ആർ.സി.പി. സിംഗിന്റെ സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യ ഏറ്റെടുത്തു.