
ന്യൂഡൽഹി: ലഖിംപൂർ ഖേരി കൊലക്കേസിൽ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി 15ന് അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് ആശിഷ് മിശ്രയ്ക്ക് ലഭിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഏപ്രിൽ 24ന് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ ആശിഷിന്റെ ജാമ്യം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്.