arun-yadav

ന്യൂഡൽഹി: ഹരിയാന ബി.ജെ.പി ഐ.ടി സെൽ മേധാവി അരുൺ യാദവിനെ സ്ഥാനത്ത് നിന്ന് നീക്കി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഗുൽഷൻ ഭാട്ടിയ പുറത്തിറക്കിയ സംസ്ഥാന അദ്ധ്യക്ഷൻ ഒ.പി. ധങ്കർ പുറത്തിറക്കിയ പ്രസ്താവനയിൽ അരുൺ യാദവിനെ നീക്കിയതിന് പ്രത്യേക കാരണമൊന്നും പറയുന്നില്ല. എന്നാൽ, ഇസ്ലാം മതത്തിനെതിരെ 2017ൽ അരുൺ യാദവ് നടത്തിയ ട്വീറ്റ് ഇപ്പോൾ വൈറലായതിനെ തുടർന്നാണ് നടപടി എന്നറിയുന്നു.