vijay-malya

ന്യൂഡൽഹി:കോടതി അലക്ഷ്യ കേസിൽ മദ്യ വ്യവസായി വിജയ് മല്യയുടെ ശിക്ഷ സുപ്രീംകോടതി നാളെ പ്രഖ്യാപിക്കും. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ച് വിജയ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ബ്രിട്ടനിലേക്ക് ഒളിച്ചോടിയ മല്യയുടെ അഭാവത്തിലാണ് കോടതി വാദം കേട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ വിജയ് മല്യ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.