supream-court

ന്യൂഡൽഹി: തൊഴിലിന്റെ പദവി സമാനയായത് കൊണ്ട് മാത്രം തുല്യ വേതനം അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. തുല്യ വേതനം നിശ്ചയിക്കാൻ സമാനമായ പദവിയോ തൊഴിലിന്റെ അനുപാതമോ കണക്കിലെടുക്കാനാവില്ലെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. അതിന് റിക്രൂട്ട്മെന്റ് രീതി, തസ്തികയുടെ യോഗ്യത, തൊഴിലിന്റെ സ്വഭാവം, മൂല്യം, തൊഴിലിനോടുള്ള ഉത്തരവാദിത്വം തുടങ്ങിയ എല്ലാ ഘടകങ്ങളും മാനദണ്ഡമാക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഉജ്ജയിനിയിലെ ഗവ. ധന്വന്തരി ആയുർവേദ കോളേജിലെ ലൈബ്രറി - മ്യൂസിയം അസിസ്റ്റന്റ് സീമ ശർമ്മയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കോളേജുകളിലെ ലൈബ്രറിയന്റെ യു ജി.സി ശമ്പളം ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ശമ്പളം ഹർജിക്കാരിക്ക് നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ അനുവദിച്ചാണ് സുപ്രീം കോടതി നിരീക്ഷണം.