ന്യൂഡൽഹി: ജൂലായ് 9ന് നടക്കേണ്ടിയിരുന്നതും,സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതുമായ യു.ജി.സി നെറ്റ് പരീക്ഷയുടെ പുതിയ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
പുതിയ തിയതി https://ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലാണ് പ്രഖ്യാപിക്കുക. പുതിയ അഡ്മിറ്റ് കാർഡും സൈറ്റിൽ ലഭ്യമാകും. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി അടക്കം ഏഴ് സെന്റുകളിലെ ഒന്നാം ഷിഫ്‌റ്റ് പരീക്ഷയാണ് മാറ്റിവച്ചത്. രണ്ടാം ഷിഫ്റ്റ് പരീക്ഷകൾ തടസമില്ലാതെ നടന്നു.