
ന്യൂഡൽഹി: രാജ്യത്തെ ഉന്നത എൻജിനിയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ദേശീയ ടെസ്റ്റിംഗ് ഏജൻസി ജൂൺ 23 മുതൽ 29വരെ നടത്തിയ ജെ.ഇ.ഇ ഒന്നാം സെഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.jeemain.nta.nic.in2022/ntaresults.nic.in2022 എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പറും ജനന തിയതിയും നൽകിയാൽ ഫലം ലഭിക്കും. തെലങ്കാന, ഹരിയാന, ആന്ധ്ര, ജാർഖണ്ഡ്, പഞ്ചാബ്, അസാം, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള 14 വിദ്യാർത്ഥികൾ 100 ശതമാനം വിജയം നേടി. ജൂലായ് 21മുതൽ 30വരെയാണ് രണ്ടാം സെഷൻ പരീക്ഷ.