
ന്യൂഡൽഹി: മുംബയ്, ഗുജറാത്ത് ഭാഗത്തേക്ക് ഡൽഹിയിൽ നിന്നുള്ള യാത്ര എളുപ്പമാക്കുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള ഗുഡ്ഗാവ്-സോഹ്‌ന ഹൈവേയിലെ സുബാഷ് ചൗക്ക് മുതൽ ബാദ്‌ഷാപൂർ വരെയുള്ള എലിവേറ്റഡ് പാത അടക്കം 8.94 കിലോമീറ്റർ ഭാഗം ഗതാഗതത്തിന് തുറന്നു. ബാദ്ഷാപൂർ-സോഹ്‌ന ഭാഗത്തെ 12.72കിലോമീറ്റർ ഹൈവേ ഇക്കഴിഞ്ഞ ഏപ്രിലിൽ തുറന്നിരുന്നു.
2000 കോടി രൂപ ചെലവിലാണ് ആറുവരിപ്പാത നിർമ്മിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ട്വീറ്റ് ചെയ്‌തു.