
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെയും യോഗങ്ങളും ഒക്‌ടോബർ രണ്ടുമുതൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ തയ്യാറെടുപ്പും നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരാഴ്ചത്തെ സ്വകാര്യ വിദേശ സന്ദർശനത്തിന് പുറപ്പെട്ടു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പും പാർലമെന്റിന്റെ മൺസൂൺ സമ്മേളനവും തുടങ്ങുന്ന ജൂലായ് 18ന് മുമ്പ് രാഹുൽ മടങ്ങിയെത്തുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. എന്നാൽ രാഹുൽ എങ്ങോട്ടാണ് പോയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.