murmu

ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ശിവസേന ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16 എം.പിമാർ മുർമുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. ആദിവാസി നേതാവ് രാഷ്‌ട്രപതിയാകാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് പാർട്ടി മുർമുവിനെ പിന്തുണയ്‌ക്കുന്നതെന്നും തീരുമാനമെടുക്കാൻ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അറിയിച്ചു.