cpi

ന്യൂഡൽഹി: വിജയവാഡയിൽ ഒക്ടോബർ 14മുതൽ 18 വരെ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകാനുള്ള സി.പി.ഐയുടെ ദ്വിദിന നാഷണൽ എക്‌സിക്യൂട്ടീവ് യോഗം ഡൽഹിയിൽ തുടങ്ങി. 15, 16, 17 തിയതികളിൽ നാഷണൽ കൗൺസിലും ചേരും.
കേരളത്തിൽ നിന്ന് കേന്ദ്ര കൺട്രോൾ കമ്മീഷൻ അദ്ധ്യക്ഷൻ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എം പി, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ പങ്കെടുക്കുന്നു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കുള്ളതിനാൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തിയിട്ടില്ല.

 സി.​പി.​ഐ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ 21​ ​മു​തൽ ആ​ദ്യം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്

​സി.​പി.​ഐ​യു​ടെ​ ​ഇ​രു​പ​ത്തി​നാ​ലാം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന് ​മു​ന്നോ​ടി​യാ​യി​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ 21​ന് ​തു​ട​ങ്ങും.​ ​തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ടാ​ണ് ​ആ​ദ്യ​ ​ജി​ല്ലാ​സ​മ്മേ​ള​നം.​ 21​ന് ​സാം​സ്കാ​രി​ക​ ​സ​മ്മേ​ള​നം.​ ​പൊ​തു​സ​മ്മേ​ള​നം​ 22​ന് ​പ​ന്ന്യ​ൻ​ ​ര​വീ​ന്ദ്ര​നും​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ 23​ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​നും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 24​ന് ​സ​മാ​പ​നം.

​ മ​റ്റ് ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ങ്ങ​ൾ
ആ​ഗ​സ്റ്റ് 6,7​ ​പ​ത്ത​നം​തി​ട്ട.​ 7,8​ ​കോ​ട്ട​യം.​ 13,14​ ​കാ​സ​ർ​കോ​ട്.​ 18,19,​ 20​ ​കൊ​ല്ലം.​ 23,24​ ​ആ​ല​പ്പു​ഴ,​ ​കോ​ഴി​ക്കോ​ട്.​ 24,25​ ​പാ​ല​ക്കാ​ട്.
25,26​ ​തൃ​ശൂ​ർ.​ 27,28​ ​എ​റ​ണാ​കു​ളം.27,28,29​ ​ഇ​ടു​ക്കി.
സെ​പ്റ്റം​ബ​ർ​ 1,2​ ​ക​ണ്ണൂ​ർ.​ 16,17​ ​വ​യ​നാ​ട്.​ 18,19​ ​മ​ല​പ്പു​റം.