
ന്യൂഡൽഹി: വിയറ്റ്‌നാമിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്ന് 22.5ലക്ഷം രൂപ വിലമതിക്കുന്ന 45 പിസ്റ്റലുകൾ പിടിച്ചെടുത്തു.
ജൂലായ് 10നാണ് രണ്ട് ട്രോളി ബാഗുകളിലായി കൊണ്ടുവന്ന പിസ്റ്റലുകളുമായി ജഗ്‌ജിത് സിംഗ്, ഭാര്യ ജസ്‌വിന്ദർ കൗർ എന്നിവർ പിടിയിലായത്. ഒന്നരവയസുള്ള മകളുമായി ഫ്രാൻസിൽ നിന്ന് വിയറ്റ്‌നാം തലസ്ഥാനമായ ഹോച്ചിൻമിൽ സിറ്റി വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. പിസ്റ്റലുകൾ സഹോദരൻ മൻജിത് സിംഗ് കൈമാറിയതാണെന്ന് ജഗ്‌ജിത് സിംഗ് പറഞ്ഞു. ഇതിനു മുൻപ് തുർക്കിയിൽ നിന്ന് 12.5 ലക്ഷം രൂപ വിലയുള്ള 25 പിസ്റ്റലുകൾ സമാനരീതിയിൽ കടത്തിയിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.