cpim

ന്യൂഡൽഹി: പാർലമെന്റിൽ വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യ വ്യവസ്ഥയോടും ജനപ്രതിനിധികളോടുമുള്ള വെല്ലുവിളിയാണെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി പറഞ്ഞു. ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്തുന്നതിൽ നിന്ന് എം.പിമാരെ വിലക്കുന്ന നടപടി പരിഹാസ്യവും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനവുമാണ്. തങ്ങൾക്കെതിരായി ഒരു വാക്കുപോലും സഭയിൽ വരരുത് എന്ന ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ച് ബി.ജെ.പി ജനങ്ങൾക്കുമുന്നിൽ പരിഹാസ്യരാവുകയാണ്.