
ന്യൂഡൽഹി: ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആയുർവേദ, യുനാനി, സിദ്ധ മരുന്നുകൾ ഒാൺലൈനിൽ വിൽക്കരുതെന്ന് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിട്ടി ഉത്തരവിറക്കി. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ചട്ടത്തിന് കീഴിലുള്ള ഷെഡ്യൂൾ ഇ(1) പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾക്കാണ് നിയന്ത്രണം. ഓൺലൈനിൽ ലഭ്യമാകുന്ന ഇത്തരം മരുന്നുകളുടെ ബോട്ടിലിന് മുകളിൽ ഡോക്‌ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാനുള്ളത് എന്ന കുറിപ്പ് വേണം.