sc

ന്യൂഡൽഹി: എല്ലാ ദിവസവും നിങ്ങൾ പൊതു താത്പര്യ ഹർജി ഫയൽ ചെയ്താൽ അതിനായി പ്രത്യേക കോടതി രൂപീകരിക്കേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാദ്ധ്യയയെ വിമർശിച്ച് സുപ്രീം കോടതി.

എല്ലാ വിദ്യാലയങ്ങളിലും പൊതുവായ വസ്ത്രധാരണ രീതി ആവശ്യപ്പെട്ടാണ് അശ്വനി കുമാർ പൊതു താല്പര്യ ഹർജി സമർപ്പിച്ചത്. ഹർജി സുപ്രീം കോടതി തള്ളി. എല്ലാ ദിവസവും നിങ്ങൾ പൊതു താത്പര്യ ഹർജിയുമായി വന്നാൽ ഞങ്ങൾക്ക് ഒരു പ്രത്യേക കോടതി രൂപീകരിക്കേണ്ടിവരുമെന്ന് ഞാൻ നിങ്ങളോട് പല തവണ പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. അശ്വനികുമാർ സമർപ്പിച്ച മറ്റൊരു ഹർജിയിലും ചീഫ് ജസ്റ്റിസ് സമാനമായ പരാമർശം നടത്തിയിരുന്നു.

എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും കോടതി ഏറ്റെടുത്താൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്തിന് വേണ്ടിയാണ്. ചില കാര്യങ്ങൾ പാർലമെന്റിന്റെ ചർച്ചയ്ക്കായി വിടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.