education-rank

കോഴിക്കോട് എൻ.ഐ.ടിക്കും തിരു.സി.ഇ.ടിക്കും നേട്ടം,

കേരളത്തിൽ 17 മികച്ച കോളേജുകൾ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇക്കൊല്ലത്തെ ഉന്നതവിദ്യാഭ്യാസ റാങ്കിംഗിൽ മദ്രാസ് ഐ.ഐ.ടി തുടർച്ചയായ നാലാം വർഷവും ഒാവറോൾ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി. ആർക്കിടെക്‌ചർ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.തിരുവനന്തപുരം സി.ഇ.ടിക്ക് ഈ വിഭാഗത്തിൽ പതിനാലാം റാങ്കുണ്ട്. മികച്ച നൂറ് കോളേജുകളിൽ 17 എണ്ണം കേരളത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് റാങ്ക് പ്രഖ്യാപിച്ചത്.

മദ്രാസ് ഐ.ഐ.ടിയാണ് എൻജിനീയറിംഗ് വിഭാഗത്തിലും ഒന്നാമത്. റിസർച്ച് സ്ഥാപനങ്ങളിൽ രണ്ടാം റാങ്കുമുണ്ട്. എൻജിനീയറിംഗ് വിഭാഗത്തിൽ ഡൽഹി, ബോംബെ ഐ.ഐ.ടികൾ രണ്ടും മൂന്നും റാങ്കു നേടി. ഒാവറോൾ വിഭാഗത്തിൽ ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് (ഐ.ഐ.എസ്.സി) രണ്ടാം റാങ്കും ബോംബെ ഐ.ഐ.ടി മൂന്നാം റാങ്കും നേടി. ബാംഗ്ളൂർ ഐ.ഐ.എസ്.സിയാണ് രാജ്യത്തെ മികച്ച സർവകലാശാല. ഡൽഹി ജെ.എൻ.യു, ഡൽഹി ജാമിയ മിലിയ ഇസ്ളാമിയ സർവകലാശാലകൾ രണ്ടും മൂന്നും റാങ്കു നേടി.

കേരളത്തിലെ

17 കോളേജുകൾ

തിരുവനന്തപുരം യൂണി. കോളേജ് (24), കൊച്ചി രാജഗിരി കോളേജ് ഒാഫ് സോഷ്യൽ സയൻസ് (27), എറണാകുളം സെന്റ് തെരേസാസ് കോളേജ് (37), തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (50), തിരുവനന്തപുരം ഗവ.വനിതാ കോളേജ് (53), കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (56), മാവേലിക്കര ബിഷപ്പ് മൂർ കോളേജ് (58), എറണാകുളം സേക്രട്ട് ഹാർട്ട് കോളേജ് (59), എറണാകുളം മഹാരാജാസ് കോളേജ് (60), ചങ്ങനാശ്ശേരി എസ്.ബി കോളേജ് (62), തൃശൂർ സെന്റ് തോമസ് കോളേജ് (63), കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് (78), കോട്ടയം സി.എം.എസ് കോളേജ് (81), പാലക്കാട് വിക‌്‌ടോറിയ കോളേജ് (85), അമലഗിരി ബിഷപ്പ് കുര്യാലഞ്ചേരി കോളേജ് ഫോർ വുമൺ (89), കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് (92), ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളേജ് (97).

ഒാവറോൾ വിഭാഗം: കോട്ടയം എം.ജി (51), കേരള സർവകലാശാല (52), കൊച്ചി സാങ്കേതിക സർവകലാശാല (69), കലിക്കറ്റ് (79)

എൻജിനീയറിംഗ് വിഭാഗം: കോഴിക്കോട് എൻ.ഐ.ടി (31), തിരുവനന്തപുരം ഐ.ഐ.എസ്.എസ്.ടി (43), പാലക്കാട് ഐ. ഐ.ടി (68)

 മെഡി. വിഭാഗം: ഡൽഹി എയിംസ് (1), ചണ്ഡിഗഡ് പി.ജി മെഡിക്കൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (2), ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ (3), തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (9)