court

ന്യൂഡൽഹി: നമ്മുടെ കുട്ടികൾക്ക് 7 മണിക്ക് സ്കൂളിൽ പോകാമെങ്കിൽ എന്തു കൊണ്ട് നമുക്ക് 9 മണിക്ക് കോടതിയിൽ വരാൻ കഴിയുന്നില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് യു.യു. ലളിത് ചോദിച്ചു. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പതിവ് സിറ്റിംഗിന് ഒരു മണിക്കൂർ മുമ്പ് 9.30ന് നടപടികൾ തുടങ്ങി. ഒരു ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഈ സമയ ക്രമീകരണത്തെ അഭിനന്ദിച്ചപ്പോഴായിരുന്നു ആഗസ്റ്റിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ജസ്റ്റിസ് ലളിത് ഈ അഭിപ്രായ പ്രകടനം നടത്തിയത്. സുപ്രീം കോടതിയുടെ സിറ്റിംഗ് സമയം രാവിലെ 10:30 മുതൽ വൈകുന്നേരം 4 വരെയാണ്.