ന്യൂഡൽഹി: എറണാകുളത്തുനിന്ന് കോട്ടയം-ചെങ്കോട്ടവഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ നവംബർ 13വരെ നീട്ടിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ആഗസ്‌റ്റ്-സെപ്തംബർ മാസങ്ങളിൽ നടക്കുന്ന വേളാങ്കണ്ണി ഫെസ്റ്റിവൽകൂടി കണക്കിലെടുത്താണിത്. ട്രെയിൻ ആഴ്ചയിൽ രണ്ടുദിവസം ഒാടിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.