a

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസം കൊണ്ടാണ് രാജ്യം ഈ വൻ നേട്ടം കൈവരിച്ചത്. ഇന്ത്യ വീണ്ടും ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

'കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണിത്. വാക്സിനേഷൻ യജ്ഞത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും അനുമോദിക്കുന്നു.'- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും അഭിനന്ദനം ട്വീറ്റ് ചെയ്തു.

 2021 ജനവരി 16

വാക്സിൻ വിതരണം ആരംഭിച്ചു

 47,000

കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം തുടരുന്നു

 98%

ഒരു ഡോസ് സ്വീകരിച്ചവർ

90%

രണ്ട് ഡോസും സ്വീകരിച്ചവർ.

 55,14,860

ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ

 2022 ജനുവരി 3

15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ തുടങ്ങി

15 - 18 പ്രായപരിധിയിലുള്ള 82 ശതമാനം പേർക്ക് ഒരു ഡോസും 68 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി.