margaret-alva

തൃണമൂലും എ.എ.പിയും വിട്ട് നിന്നു

ന്യൂഡൽഹി:മുൻ കേന്ദ്ര മന്ത്രിയും മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ മാർഗററ്റ് ആൽവയെ ( 80 )​ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച നാമനിർദേശ പത്രിക സമർപ്പിക്കും.

ഇന്നലെ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. 17 പ്രതിപക്ഷ പാർട്ടികൾ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പവാർ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, എ.എ.പി പാർട്ടികൾ വിട്ട് നിന്നു. മമതാ ബാനർജിയെയും അരവിന്ദ് കേജ്‌രിവാളിനെയും ബന്ധപ്പെടുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷ നേതാക്കളായ മല്ലികാർജുന ഖാർഗെ, സീതാറാം യെച്ചൂരി, ടി.ആർ ബാലു, സഞ്ജയ് റാവത്ത്, ഡി.രാജ, ബിനോയ് വിശ്വം, വൈകോ, കേശവ് റാവു, പ്രൊഫ. രാം ഗോപാൽ യാദവ്, ഇ.ടി മുഹമ്മദ് ബഷീർ, അമരേന്ദ്ര ധാരി സിംഗ് എന്നിവർ പങ്കെടുത്തു.ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

അ​നു​ഭ​വ​ ​സ​മ്പ​ത്തു​മാ​യി​ ​ആ​ൽവ

​മം​ഗ​ളു​രു​ ​സ്വ​ദേ​ശി​യാ​യ​ ​മാ​ർ​ഗ​ര​റ്റ് ​ആ​ൽ​വ​ ​അ​ഭി​ഭാ​ഷ​ക​യി​ൽ​ ​നി​ന്നാ​ണ് ​രാ​ഷ്‌​ട്രീ​യ​ ​നേ​താ​വാ​യ​ത്.​ ​അ​ഞ്ച് ​ത​വ​ണ​ ​എം.​പി​യാ​യി​രു​ന്നു.​നാ​ല് ​ത​വ​ണ​ ​രാ​ജ്യ​സ​ഭ​യി​ലും​ ​ഒ​രു​ ​ത​വ​ണ​ ​ലോ​ക്‌​സ​ഭ​യി​ലും.​ ​രാ​ജീ​വ് ​ഗാ​ന്ധി,​ ​പി.​വി.​ന​ര​സിം​ഹ​ ​റാ​വു​ ​മ​ന്ത്രി​സ​ഭ​ക​ളി​ൽ​ ​അം​ഗ​മാ​യി​രു​ന്നു.
ഗു​ജ​റാ​ത്ത്,​ ​രാ​ജ​സ്ഥാ​ൻ,​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഗ​വ​ർ​ണ​റാ​യി​രു​ന്നു.​ ​ക​ർ​ണാ​ട​ക​ ​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​എ.​ഐ.​സി.​സി.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചു.​ 2008​ൽ​ ​ക​ർ​ണാ​ട​ക​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ടി​ക്ക​റ്റ് ​വി​റ്റെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സു​മാ​യി​ ​അ​ക​ന്നു.

ഉ​പ​രാ​ഷ്ട്ര​പ​തി​ ​സ്ഥാ​ന​ത്തേ​ക്ക് ​സം​യു​ക്ത​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ത് ​ബ​ഹു​മ​തി​യാ​യി​ ​ക​രു​തു​ന്നു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ൾ​ ​അ​ർ​പ്പി​ച്ച​ ​വി​ശ്വാ​സ​ത്തി​ന് ​ന​ന്ദി​ ​പ​റ​യു​ന്നു.
-​-​മാ​ർ​ഗ​ര​റ്റ് ​ആ​ൽവ