
ന്യൂഡൽഹി: മരട് ഫ്ലാറ്റ് പൊളിക്കൽ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കമ്മിഷന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ഇന്നലെ റിപ്പോർട്ട് അമിക്കസ് ക്യൂറിക്ക് കൈമാറി. അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണോ തദ്ദേശ സ്ഥാപനത്തിനാണോ ഫ്ലാറ്റ് നിർമ്മാതാക്കൾക്കാണോയെന്ന് കണ്ടെത്താനാണ് കമ്മിഷനെ നിയോഗിച്ചത്.