d-raja

ന്യൂഡൽഹി: സ്വാതന്ത്ര്യ സമരത്തിലെ ആർ.എസ്.എസ് അവകാശ വാദങ്ങൾക്കെതിരെ സി.പി.ഐ പ്രചരണം നടത്തുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ആർ.എസ്.എസിന് സ്വാതന്ത്ര്യലബ്ധിയിൽ ഒരു പങ്കുമില്ല. പൂർണ്ണ സ്വരാജെന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചത് കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വമില്ലാതെ സ്വാതന്ത്ര്യ സമര ചരിത്രം എഴുതാനാകില്ല. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുമെന്നും രാജ്യവ്യാപകമായി ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.