pic

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് ഡോ. കസ്തൂരി രംഗൻ പാനലിന്റെ റിപ്പോർട്ടിന്മേലുള്ള പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം നടത്താത്തതെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.

സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കണക്കിലെടുത്തും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾക്കൊണ്ടുമുള്ള ബഹുതല ചർച്ചകൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആറ്‌ സംസ്ഥാനങ്ങളുടെയും ആശങ്കകൾ, നിർദ്ദേശങ്ങൾ എന്നിവ പഠിക്കാനും പരിശോധിക്കാനും സമിതിയെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.