
ന്യൂഡൽഹി:സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാ ഫലങ്ങൾ കൃത്യസമയത്ത് പുറത്ത് വിടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷകൾ ജൂൺ 15 വരെ നടന്നിരുന്നു. മൂല്യ നിർണ്ണയത്തിന് 45 ദിവസമെടുക്കും.
10, 12 ക്ലാസുകളിലെ ഫലങ്ങൾ ജൂലായ് അവസാനം പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പരീക്ഷാഫലം ഡിജി ലോക്കർ ആപ്പിലും വെബ്ബ് സൈറ്റായ digilocker.gov.in ലും ലഭ്യമാകും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മാർക്ക് ഷീറ്റ് എളുപ്പത്തിൽ ലഭിക്കുന്നതിന് ഡിജി ലോക്കർ ആപ്പിൽ പ്രത്യേക സജ്ജീകരണം ഉണ്ടാക്കിയതായി സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.