swapna

ന്യൂഡൽഹി: തിരുവനന്തപുരം എയർകാർഗോ കോംപ്ലക്സ് വഴിയുള്ള സ്വർണ്ണക്കടത്തിൽ പുതിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ തുടർ അന്വേഷണം നടത്തുമെന്നും പുതിയ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പങ്കജ് ചൗധരി ലോകസഭയിൽ എൻ.കെ. പ്രേമചന്ദ്രനെയും അടൂർ പ്രകാശിനെയും അറിയിച്ചു.

കേസിലെ പ്രതിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടർ അന്വേഷണം. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നൽകിയിട്ടില്ല. കേസിൽ ജൂലായ് 12വരെ ഇ.ഡി 16.82 കോടി രൂപയുടെ സ്വത്തുവകകൾ പിടിച്ചെടുത്തെന്നും മന്ത്രി അറിയിച്ചു.