ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ പി.ടി. ഉഷ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും തനിക്കെതിരെ ചിലർ നടത്തിയ പ്രസ്‌താവനകൾ അവഗണിക്കുകയാണെന്നും ഉഷ പറഞ്ഞു. ഭർത്താവ് വി. ശ്രീനിവാസനോടൊപ്പമാണ് ഉഷ ഡൽഹിയിൽ എത്തിയത്. ഇന്നലെ പാർലമെന്റിൽ എത്തിയ ഉഷ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി.