murmu

ദളിത് വിഭാഗത്തിൽ നിന്നും ഉന്നതപദവിയിലെത്തിയ കേരളത്തിന്റെ അഭിമാനം കെ.ആർ. നാരായണൻ 1997ൽ പത്താം രാഷ്‌ട്രപതിയായി ചുമതലയേറ്റപ്പോഴാണ് സമത്വവും സാമൂഹിക നീതിയും ലക്ഷ്യമിട്ടുള്ള വിപ്ലവം ഇന്ത്യൻ ജനാധിപത്യത്തിലും ദൃശ്യമായത്.

നയതന്ത്രജ്ഞനും രാഷ്‌ട്രതന്ത്രജ്ഞനും അക്കാഡമിഷ്യനുമായിരുന്ന അദ്ദേഹം ഇന്ത്യയുടെ 9-ാം ഉപരാഷ്‌ട്രപതിയുമായിരുന്നു.

കെ.ആർ. നാരായണന് ശേഷം ദളിത് വിഭാഗം വീണ്ടും ആദരിക്കപ്പെട്ടത് 20 വർഷത്തിന് ശേഷം രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായപ്പോഴാണ്. പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ ബീഹാർ ഗവർണർ പദവിയിലിരുന്ന രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്‌ട്രപതിയായി. ഇപ്പോൾ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യരാഷ്‌ട്രപതിയായി ദ്രൗപദിമുർമു എത്തുമ്പോൾ രാജ്യത്തിന്റെ സാമൂഹ്യനീതിയിൽ മറ്റൊരു ചുവടുവയ്‌‌പുകൂടിയാവുന്നു.