
ന്യൂഡൽഹി: ഒഡിഷയിലെ സന്താൾ എന്ന ഗോത്രവർഗ കുടുംബത്തിൽ ജനിച്ച ദ്രൗപദി മുർമു ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്. രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും. ഒഡിഷയിലെ റായ് രംഗ്പൂർ നഗർ പഞ്ചായത്ത് കൗൺസിലറായാണ് പാർലമെന്ററി രംഗത്തെ തുടക്കം. അവിടെ പിന്നീട് വൈസ് ചെയർമാനായി. 2000, 2009ൽ റായ് രംഗ്പൂരിൽ നിന്നും എം.എൽ.എയായി. 2000ൽ ബി.ജെ.പി- ബി.ജെ.ഡി സർക്കാരിൽ മന്ത്രിയായിരുന്നു. 2015ൽ ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണർ. രമാദേവി വിമൻസ് കോളേജിൽ നിന്ന് ബിരുദം നേടിയശേഷം വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റുമായിരുന്നു.