
ന്യൂഡൽഹി: ആണവ മൂലകങ്ങളടങ്ങിയ കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് കൂടി നൽകാനുള്ള നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ജിതേന്ദ്രസിംഗും ഖനനമന്ത്രി പ്രഹ്ലാദ് ജോഷിയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് ഉറപ്പ് നൽകി. അന്തിമ തീരുമാനമെടുക്കും മുമ്പ് എം.പിയുമായി ചർച്ച നടത്തും. പ്രഹ്ളാദ് ജോഷിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും പങ്കെടുത്തു.
രാജ്യസുരക്ഷ കണക്കിലെടുത്ത് കരിമണൽ നിലവിൽ പൂർണമായും പൊതുമേഖലയിലാണ് ഖനനം ചെയ്യുന്നത്. ഭേദഗതിയിലൂടെ ഐ.ആർ.ഇ, കെ.എം.എം.എൽ, ടി.ടി.പി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപും അപകടത്തിലാകുമെന്ന് എം.പി ചൂണ്ടിക്കാട്ടി.