ന്യൂഡൽഹി: അവിവാഹിതയാണെന്ന കാരണത്താൽ ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി. യുവതിയുടെ ജീവന് അപകടമാകാത്ത വിധം ഗർഭച്ഛിദ്രം നടത്താമെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടെങ്കിൽ അത് അനുവദിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഭ്രൂ​ണം​ ​ന​ശി​പ്പി​ക്കാ​ൻ​ അനുമതി​ നൽകണമെന്നാവശ്യപ്പെട്ട് മണിപ്പൂർ സ്വദേശിയും ഡൽഹിയിൽ താമസക്കാരിയുമായ ​ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​ ​ ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ഡൽഹി ഹൈക്കോടതി യുവതിയോട് പ്ര​സ​വി​ച്ച​ ​ശേ​ഷം​ ​കു​ട്ടി​യെ​ ​ദ​ത്ത് ​ നൽകാനാണ്​ നിർദ്ദേശിച്ചത്.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​സ​തീ​ഷ് ​ച​ന്ദ്ര​വ​ർ​മ്മ,​ ​ജ​സ്റ്റി​സ് ​സു​ബ്ര​ഹ്‌​മ​ണ്യം​ ​പ്ര​സാ​ദ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റേ​താ​യിരുന്നു ​നി​ർ​ദ്ദേ​ശം.

അ​വി​വാ​ഹി​ത​യാ​യ​ ​യു​വ​തി​ക്ക് ​ഉ​ഭ​യ​സ​മ്മ​ത​ ​പ്ര​കാ​ര​മു​ള്ള​ ​ബ​ന്ധ​ത്തി​ലു​ണ്ടാ​യ​ 23 ​ ​ആ​ഴ്ച​ ​വ​ള​ർ​ച്ച​യെ​ത്തി​യ​ ​​ഗ​ർ​ഭം​ ​പ​ങ്കാ​ളി​ ​ഉ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ടെ​ർ​മി​നേ​ഷ​ൻ​ ​ഒ​ഫ് ​പ്ര​ഗ്ന​ൻ​സി​ ​ആ​ക്ട് ​സെ​ക്ഷ​ൻ​ 3​ ​പ്ര​കാ​രം​ ​അ​ല​സി​പ്പി​ക്കാ​ൻ​ ​അ​വ​കാ​ശ​മു​ണ്ടെ​ന്ന് ​യു​വ​തി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചിരുന്നു.​ ​ ​വ​ള​ർ​ച്ച​യെ​ത്തി​യ​ ​ഭ്രൂ​ണം​ ​ഇ​ല്ലാ​താ​ക്കു​ന്ന​ത് ​കൊ​ല​പാ​ത​ക​ത്തി​ന് ​തു​ല്യ​മാ​ണെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ​ ഒ​രു​ ​കു​ഞ്ഞി​നെ​ ​ദ​ത്ത് ​കി​ട്ടാ​ൻ​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​ക്യൂ​വി​ലു​ള്ള​തെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.​ ​ ഹർജിയിൽ തീർപ്പ് കല്പിക്കാതെ ഹൈക്കോടതി ആഗസ്റ്റ് 26നകം ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ ഡൽഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. എം.ടി.പി നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതി അനാവശ്യമായ വീക്ഷണമാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ​

ഗർഭം 24 ആഴ്ച്ച പിന്നിട്ട ശേഷം ഗർഭച്ഛിദ്രം നടത്തുന്നത് സുരക്ഷിതമാണോയെന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും എയിംസ് ഡയറക്ടറോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.