
ന്യൂഡൽഹി: സബ്സിഡിയുള്ള മണ്ണെണ്ണ വീടുകളിൽ ഭക്ഷണം പാകംചെയ്യാനും വിളക്കു കത്തിക്കാനും മാത്രമേ നൽകാനാവൂ എന്ന് കേന്ദ്രസർക്കാർ. മത്സ്യബന്ധന ആവശ്യത്തിനായി സബ്സിഡി മണ്ണെണ്ണ നൽകാൻ കഴിയില്ലെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ തെലി ലോക്‌സഭയിൽ എ.എം.ആരിഫ് എം.പിയെ അറിയിച്ചു.
കേരള സർക്കാരിന്റെ ആവശ്യപ്രകാരം 2021- 22 ൽ 21888 കിലോ ലിറ്ററും 2022-23 ൽ 2160 കിലോ ലിറ്ററും സബ്സിഡിയില്ലാത്ത മണ്ണെണ്ണ അനുവദിച്ചു.