babari

ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനിയെയും മറ്റും കുറ്റവിമുക്തരാക്കിയതിനെതിരെ നൽകിയ അപ്പീൽ അലഹബാദ് ഹൈക്കോടതി ആഗസ്റ്റ് 1ന് പരിഗണിക്കും. ബാബ്റി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചന നടന്നതായി സ്ഥാപിക്കാൻ രേഖകളൊന്നുമില്ലെന്ന പ്രത്യേക സി.ബി.ഐ കോടതിയുടെ 2020ലെ വിധി ചോദ്യം ചെയ്താണ് ഹർജി. അയോദ്ധ്യയിലെ ഹാജി മെഹബൂബ് അഹമ്മദും സയ്യിദ് അഖ്ലാഖ് അഹമ്മദുമാണ് ഹർജിക്കാർ.