
ന്യൂഡൽഹി: കൊവിഡ് കാലത്ത് ചൈനയിൽ നിന്ന് വന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ മടക്കയാത്രയ്‌ക്കായി ബീജിംഗിലെ ഇന്ത്യൻ എംബസി വഴി ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്‌സഭയിൽ അറിയിച്ചു. ചൈനീസ് അധികൃതർ വിസയും താമസ പെർമിറ്റും നിഷേധിക്കുന്നതാണ് ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ മടക്കം വൈകിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.