soniya

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ 26ന് തിങ്കളാഴ്‌ച ഹാജരാകാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് അധികൃതർ സമൻസ് അയച്ചു. 25ന് ഹാജരാകാനായിരുന്നു ആദ്യ സമൻസ്. അന്ന് രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞാ ദിനമായത് പരിഗണിച്ചാണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച സോണിയയെ ഇ.ഡി രണ്ടുമണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.